Breaking News

കലവറ നിറച്ചു: നീലേശ്വരം കിഴക്കേവീട് തറവാട് ചുഴലി ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

ഭക്തിനിർഭരമായ കലവറ നിറയ്ക്കൽ ചടങ്ങോടെ നീലേശ്വരം പാലക്കാട്ട് കിഴക്കേവീട് ചുഴലി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിന് തുടക്കം. 
നീലേശ്വരം പാലക്കാട്ട് കുറുമ്പ ഭഗവതി ക്ഷേത്രം ചീർമക്കാവിൽ നിന്നാണ് മുത്തുക്കുടകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പയിയോടെ കലവറ ഘോഷയാത്ര തുടങ്ങിയത്. ആഘോഷ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. വടക്കൻ കേരളത്തിലെ വിശ്വകർമ സമൂഹത്തിൽ ഏറ്റവും അംഗബലമുള്ള തറവാടാണ് ചുഴലി കിഴക്കേവീട് തറവാട്. 
വിവിധ ആധ്യാത്മിക, കലാ, സാംസ്‌കാരിക പരിപാടികളോടെയാണ് ആഘോഷം. ഇന്ന് രാവിലെ മുതൽ താന്ത്രിക കർമങ്ങൾ തുടർച്ച. ഉച്ചയ്ക്ക് 12. 30 ന് അന്നദാനം, വൈകിട്ട് ഏഴിന് വിവിധ കലാപരിപാടികൾ. എട്ടിന് രാവിലെ ആറിന് അഷ്ടനാളികേര ഗണപതിഹോമം, ചതുഷഷ്ടിയോഗിനി പൂജ, നവഗ്രഹാരാധന, സർവതോഭദ്രമണ്ഡല പൂജ, യാഗശാലാ കുണ്ഡസംസ്‌കാരം, ആവാഹിതദേവതാഹോമം. ഉച്ചയ്ക്ക് 12. 30 ന് അന്നദാനം, 
വൈകിട്ട് ആറ് മുതൽ താന്ത്രിക കർമങ്ങൾ തുടർച്ച, ബാര അംബാപുരം ശ്രീഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന. വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ വിനോദ്കുമാർ അരമന അധ്യക്ഷത വഹിക്കും. എം രാജഗോപാലൻ എം എൽ എ മുഖ്യാതിഥിയാകും. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് വിവിധ കലാപരിപാടികൾ.
മെയ് 9 ന് രാവിലെ അഞ്ചിന് മഹാഗണപതിഹോമം, ആവാഹിതദേവതാപൂജ, പ്രദാന ഹോമം, പ്രതിഷ്ഠാഹോമം, രാവിലെ 9. 21 ന് മിഥുനലഗ്ന മുഹൂർത്തത്തിൽ അജാനൂർ വിശ്വകർമ്മ ക്ഷേത്ര മേൽ ശാന്തി ഹരിശ്ചന്ദ്രൻ പുരോഹിതരുടെ സാന്നിധ്യത്തിൽ തന്ത്രി ബ്രഹ്മശ്രീ നെട്ടണിഗെ മാധവ ശർമ്മ ദേവീ പ്രതിഷ്ഠ നടത്തും. തുടർന്ന് വിവിധ അഭിഷേകങ്ങൾ. മഹാപൂജ. ഉച്ചയ്ക്ക് 12 ന് അജാനൂർ ശ്രീമദ് പരശിവ വിശ്വകർമക്ഷേത്ര ഭജനസമിതിയുടെ ഭജന. ഉച്ചയ്ക്ക് 12. 30 ന് അന്നദാനം, ഉച്ചയ്ക്ക് രണ്ടിന് ശ്രീമദ് ആനെഗുന്തി സംസ്ഥാന സരസ്വതി പീഠാധ്യക്ഷൻ ജഗദ്ഗുരു അനന്തകോടി ശ്രീവിഭൂഷിത കാളഹസ്‌തേന്ദ്രസരസ്വതി മഹാസ്വാമികൾ ക്ഷേത്രത്തിലെത്തും. തുടർന്ന് അനുഗ്രഹ പ്രഭാഷണം വൈകിട്ട് അഞ്ചിന് ദീപാരാധന. വൈകിട്ട് അഞ്ചിന് ദീപാരാധന, 5. 30 ന് കാഞ്ഞങ്ങാട് വേദവാഹിനിയുടെ പ്രണവാർച്ചന, തുടർന്ന് ദുർഗാനമസ്‌കാരപൂജ, പുഷ്പാഞ്ജല, അലങ്കാരപൂജ, അഷ്ദവാദനസേവ എന്നിവയുണ്ടാകും. പ്രസാദവിതരണത്തോടെ സമാപിക്കും. ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ അരമന, ജനറൽ കൺവീനർ രാജൻ ബേഡകം,വർക്കിംഗ് ചെയർമാൻ സദാശിവൻ അംബാപുരം, ചന്ദ്രൻ നവോദയ, പുരുഷോത്തമൻ പുളിക്കാൽ, പല്ലവ നാരായണൻ, ബാബുരാജ് നെല്ലിക്കാട്ട്, ബാലകൃഷ്ണൻ പെരളം, മധുസൂദനൻ കൂടാനം, ഗോപാലൻ കൂട്ടനി, ഗംഗാധരൻ അള്ളംക്കോട്ട്, ഗോവിന്ദൻ വട്ടത്തൂർ തുടങ്ങിയവർ അറിയിച്ചു.

No comments