ഡോ ആന്റണി ജോയിയുടെ കാൽനട യാത്രയ്ക്ക് ജെസിഐ നീലേശ്വരം എലൈറ്റ് സ്വീകരണമൊരുക്കി
മാനസികാരോഗ്യം സംരക്ഷിക്കുകയെന്ന സന്ദേശവുമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് കാൽനടയാത്ര ചെയ്യുന്ന ആന്റണി ജോയിക്ക് നീലേശ്വരത്ത് സ്വീകരണം.
ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. പൊതുപ്രവർത്തകനായ ആന്റണി പ്രശസ്ത പരിശീലകനുമാണ്. നീലേശ്വരത്തെ സ്വീകരണ സമ്മേളനത്തിൽ ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് കെ എസ് അനൂപ് രാജ്, എം വിനീത്, സുരേന്ദ്ര യു പൈ എന്നിവർ ആശംസകൾ നേർന്നു. എം അരുൺ പ്രഭു സ്വാഗതവും എ ധനേഷ് നന്ദിയും പറഞ്ഞു. മാർച്ച് 26 ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ ജാഥ നാളെ കാസർകോട്ട് സമാപിക്കും.
No comments