മണ്ണാൻ വണ്ണാൻ സമുദായ സംഘം സംസ്ഥാന സമ്മേളനം നീലേശ്വരം കോടപ്പുറത്ത് നടന്നു
മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളിലും പട്ടികജാതി സംവരണം ഏർപ്പെടുത്തണമെന്നും ജാതി സെൻസസ് നടപ്പാക്കണമെന്നും മണ്ണാൻ വണ്ണാൻ സമുദായ സംഘം സംസ്ഥാന വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
നീലേശ്വരം കോട്ടപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ ജില്ലാ . പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമുദായ സംഘം സംസ്ഥാന പ്രസിദ്ധന്റ് എം.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
നീലേശ്വരം നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി, കൗൺസിലർ റഫീഖ് കോട്ടപ്പുറം, നഗരസഭ കൗൺസിലറും എം.വി. എസ് ട്രസ്റ്റ് പ്രസിഡന്റുമായ കെ മോഹനൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സിക്രട്ടറി കെ സേതുമാധവൻ പ്രവർത്തന റിപ്പോർട്ടും
ട്രഷറർ കെ.പി. വേണു ഗോപാൽ വരവ് ചിലവ് കണക്കുകളും അവതരി പ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ചന്ദ്രാനന്ദൻ സ്വാഗതവും
No comments