ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു
ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് കാരുണ്യമതികളുടെ സഹായം തേടുന്നു. പേരോൽ മൂന്നാം കുറ്റിയിൽ താമസിക്കുന്ന ബി പ്രദീപ് (36) ആണ് ഇരു വൃക്കയുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിൽ ആറുമാസമായി ചികിത്സയിൽ കഴിയുന്നത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് പ്രദീപിന്റെ ജീവൻ നിലനിർത്തുന്നത്.പ്രദീപ് അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു കിട്ടുന്ന വരുമാനമായിരുന്നു ഭാര്യയും എട്ടു വയസ്സുള്ള മകനും അമ്മയും അടങ്ങുന്ന കുടുംബത്തിന് ആകെ ഉണ്ടായിരുന്നത്. യുവാവ് രോഗബാധിതനായതോടെ അതും നിലച്ചു. നിലവിൽ കുടുംബത്തിൻ്റെ ദൈന്യംദിന കാര്യങ്ങൾ തന്നെ വലിയ പ്രയാസത്തിലാണ്.ഇതിനോടകം തന്നെ ചികിത്സയ്ക്കായി വലിയൊരു തുക ചെലവഴിച്ചു കഴിഞ്ഞു.ആറു മാസത്തിനുള്ളിൽ വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വ്യക്ക മാറ്റിവെക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി ഏകദേശം 30 ലക്ഷം രൂപ വേണ്ടിവരും. ഇത് നിർദ്ധനരായ കുടുംബത്തിന് താങ്ങാവുന്നതല്ല.അതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ എം രാജഗോപാലൻ എം എൽ എ ,നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത എന്നിവർ മുഖ്യ രക്ഷാധികാരികളും നഗരസഭ കൗൺസിലർ ഇ ഷജീർ , ടി രാധാകൃഷ്ണൻ രക്ഷാധികാരികളും നഗരസഭ കൗൺസിലർ വി വി സതി ചെയർപേഴ്സണും, പി വി രത്നാകരൻ വർക്കിംഗ് ചെയർമാനും , എം രാജൻ ജനറൽ കൺവീനറും ,ടി വി സുകുമാരൻ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നു.സഹായം നൽകാൻ ആഗ്രഹിക്കുന്നവർ കേരള ഗ്രാമീൺ ബാങ്ക് നീലേശ്വരം ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ :40 51 81 0 1 0 6 9 8 6 0 . ഐ എഫ് എസ് സി : കെ എൽ ജി ബി 0 0 4 0 5 9 6 ,
No comments