യോഗ - പ്രകൃതി ചികിത്സാ കേന്ദ്രത്തിൻ്റെ പണി തുടങ്ങണം.
കാസർഗോഡ് ജില്ലാ സർവ്വോദയ മണ്ഡലം പ്രവർത്തക സംഗമം നാച്വറോപതി ആൻ്റ് റിസർച്ച് സെൻ്ററിൻ്റെ പണി ഉടൻ ആരംഭിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. തറക്കല്ലിട്ട് നിരവധി വർഷം കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ജില്ല പ്രസിഡണ്ട് ഡോ. ടി എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഭാരത് ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന ചെയർമാൻ പി കെ പത്മനാഭൻ ഉത്ഘാടനം ചെയ്തു. ശ്രീകുമാർ പയ്യനൂർ, കെ.ആർ കുഞ്ഞിരാമൻ, ഹമീദ് ബദിയടുക്ക എന്നിവർ സംസാരിച്ചു. എം പി ശ്രീധരൻ നമ്പ്യാർ സ്വാഗതവും ഇ.വി നാരായണൻ നന്ദിയും പറഞ്ഞു.
No comments