ദേശിയ പാത തകർച്ച;കരാർ പുന:പരിശോധിക്കണം: യൂത്ത്ഫ്രണ്ട് ബി.
ദേശീയപാത 66 - ൽ ചെങ്കള മുതൽ തളിപ്പറമ്പ് വരെ ഉള്ള രണ്ട് റീച്ചുകളിലുണ്ടായ ദേശിയ പാത തകർച്ചയുടെ സാഹചര്യത്തിൽ നിർമ്മാണകരാർ ഏറ്റെടുത്ത മേഘയുടെ പ്രവർത്തി പുന:പരിശോധിക്കണമെന്ന് യൂത്ത്ഫ്രണ്ട് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരാറെടുത്ത മേഘാ കമ്പനി ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്, റോഡ് നിർമ്മാണത്തിൻ്റെ പേരിൽ കാസർഗോഡിൻ്റെ ജൈവ സമ്പത്ത് കവർന്നെടുക്കുകയും അപകടകരമായ തരത്തിൽ കുന്നുകളെ തുരന്നെടുക്കുകയുമായിരുന്നു.റോഡ് നിർമ്മാണം യാതൊരു മേൽനോട്ടവുമില്ലാതെ തൊഴിലാളികൾക്ക് വിട്ടുകൊടുത്തതിൻ്റെ പരിണിത ഫലമാണ് ആദ്യ മഴയിൽ തന്നെ പല സ്ഥലത്തുമുണ്ടായ റോഡിൻ്റെ തകർച്ചയ്ക്ക് കാരണം, ഈ അനാസ്ഥയക്കെതിരെ കമ്പനിയിൽ നിന്ന് ചെലവായ തുക തിരികെ പിടിച്ച് കരാർ മറ്റൊരു കമ്പനിക്ക് കൈമാറണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ അദ്ധ്യക്ഷനായി, സിദ്ദീഖ് കൊടിയമ്മ, എം ഷാജി, പ്രസാദ് എവി, വിനോദ് കോയമ്മൽ, പ്രജിത്ത് കുശാൽനഗർ, വിജിത്ത് തെരുവത്ത്, ദീപക് എന്നിവർ പ്രസംഗിച്ചു.
No comments