നീലേശ്വരം പാലക്കാട്ട് റസിഡന്റ്സ് അസോസിയേഷൻ വനിതാ വിഭാഗം അവധിക്കാല ക്യാമ്പ് നടത്തി
പാലക്കാട്ട് റസിഡൻസ് അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കളിയിലൂടെ കാര്യം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കാട്ട് വിമുക്തഭടൻ ഭവനിൽ നടന്ന ചടങ്ങിൽ വനിതാ വിഭാഗം പ്രസിഡന്റ് ഉഷാറാണി അധ്യക്ഷയായി. തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സേതു ബങ്കളം, കെ വി കെ എളേരി, പി വിജയൻ , പോൺസി , ഇ.രാജഗോപാലൻ നായർ,എന്നിവർ സംസാരിച്ചു അമുതാഭായി, മെജിഷ്യൻ ബാലൻ നീലേശ്വരം, നീലേശ്വരം എസ് ഐ മാരായ കെ വി രതീശൻ,കെ വി പ്രദീപ്, ട്രെയിനർ അജിത് കളനാട് , എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജയരാജൻ, രാമചന്ദ്രൻ കൊടവലം, സി. പ്രഭാകരൻ എന്നിവർ ക്ലാസെടുത്തു.
No comments