Breaking News

നീലേശ്വരത്ത് മഴക്കാല പൂർവ ശുചീകരണം തുടങ്ങി

നീലേശ്വരം താലൂക്ക് ആശുപത്രി പരിധിയിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി.
പടിഞ്ഞാറ്റംകൊഴുവൽ, കിഴക്കൻകൊഴുവൽ, കൊഴുന്തിൽ, മൂലപ്പള്ളി, നാഗച്ചേരി പ്രദേശങ്ങളിലാണ് മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ പി ഭാർഗവി, നഗരസഭ കൗൺസിലർമാരായ പി ബിന്ദു, ടി വി ഷീബ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരൻ ബിജു, നീലേശ്വരം താലൂക്കാശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം വി ബാലകൃഷ്ണൻ, ആശ പ്രവർത്തകരായ ബിന്ദു, പുഷ്പലത എന്നിവർ നേതൃത്വം നൽകി.
...............

No comments