നീലേശ്വരം നഗരത്തിലെ റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണം; തളിർ സ്വയം സഹായ സംഘം
നീലേശ്വരം നഗരത്തിൽ തളിയിൽ ക്ഷേത്രം റോഡ് ഉൾപ്പെടെയുള്ള റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് തളിർ സ്വയം സഹായ സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോഡിന് ഇരുവശവും ഓടകൾ നിർമ്മിക്കാത്തത് കാരണം എല്ലായിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇത് എത്രയും വേഗം പരിഹരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് യാത്രാസൗകര്യം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
No comments