നീലേശ്വരം തൈക്കടപ്പുറം മേഖലയിൽ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും: വാർഡ് ജനകീയ കമ്മിറ്റി ഒപ്പുശേഖരണം നടത്തി
നീലേശ്വരം നഗരസഭയിലെ 28-ാം വാർഡിൽപ്പെട്ട തൈക്കടപ്പുറം തീരദേശ മേഖലയിൽ രാത്രികാല വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പതിവായി.
ഇതോടെ ഇവിടെ ജനജീവിതം ദുരിതമായിട്ടുണ്ട്. വാർഡ് ജനകീയ കമ്മിറ്റി ഇതിനെതിരെ ഒപ്പ് ശേഖരണം നടത്തി. നഗരസഭ കൗൺസിലർ അൻവർ സാദിഖ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. അഡ്വ കെ പി നസീർ, സുനിൽ അമ്പാടി, പി വി സുകുമാരൻ, നൂറുദ്ദീൻ ഹാജി, അസീസ് ഹാജി, വിജയൻ മാസ്റ്റർ, സൈനുദ്ദീൻ ഹാജി, പി വി വിനു, സന്തോഷ്, വി കെ റഷീദ, ശക്കീർ, ശ്രീജ, സൈനബ, സെമിയ എന്നിവർ സംസാരിച്ചു.
..............
No comments