Breaking News

ദേശീയ പാതയുടെ പ്രവർത്തികളിൽ സമഗ്ര പരിശോധന വേണം :വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ

കാഞ്ഞങ്ങാട് :ദേശീയ പാത 66 ന്റെ ചെർക്കള മുതൽ ഇങ്ങോട്ടുള്ള പ്രദേശങ്ങളിൽ ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ സമഗ്ര പരിശോധന നടത്തണമെന്ന് വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ ആവശ്യപെട്ടു. ശാസ്ത്രീയമായ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയുള്ള പ്രവർത്തികൾ ആണ് നടക്കുന്നത്. റോഡിന്റെ വശങ്ങളിൽ രൂപാന്തരപ്പെടുന്ന വലിയ മൺഭിത്തികൾ വലിയ ദുരന്തം വിളിച്ചു വരുത്തും. ചെർക്കള, വീരമല, മട്ടലായി കുന്നുകൾ ഭാവിയിൽ വലിയ ദുരന്തങ്ങൾ നമുക്ക് സമ്മാനിക്കും.. അടിയന്തിര ഇടപെടൽ ഈ കാര്യങ്ങളിൽ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് രതീഷ് പുതിയപുരയിൽ പറഞ്ഞു.ഇപ്പോൾ പ്രവർത്തി നടന്നു കഴിഞ്ഞ പല പ്രദേശത്തും മഴക്കാലമായാൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്ന അവസ്ഥയാണ്. അധികാരികളുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് രതീഷ് പുതിയപുരയിൽ ആവശ്യപ്പെട്ടു.

No comments