ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാത നിർമാണത്തിനിടെ കുന്നിടിഞ്ഞ് 4 പേർ മണ്ണിനടിയിലായി: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാത നിർമാണത്തിനിടെ കുന്നിടിഞ്ഞു.തത്സമയം ഇവിടെ ജോലി ചെയ്യുകയായിരുന്ന പശ്ചിമബംഗാൾ കൊൽക്കത്ത സ്വദേശികളായ 4 പേർ മണ്ണിനടിയിൽപ്പെട്ടു. ഇതിലൊരാൾ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. അപകട സ്ഥലം ഇന്ന് വൈകിട്ട് 3.30 ന് കലക്ടർ കെ. ഇമ്പശേഖർ സന്ദർശിക്കും. അപകടത്തെക്കുറിച്ച് ചന്തേര പോലീസ് അന്വേഷണം തുടങ്ങി.
No comments