ഉദുമ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
വിനോദസഞ്ചാരവകുപ്പിന് കീഴിൽ ഉദുമയിൽ പ്രവർത്തിക്കുന്ന ഗവ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് 2025-26 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ടൂറിസം മേഖലയിൽ വൈവിധ്യമാർന്ന നിരവധി ജോലികൾക്കുള്ള സാധ്യതയാണ് ഈ കോഴ്‌സിലൂടെ ലഭിക്കുന്നത്. പ്ലസ്ടു/ തത്തുല്യ യോഗ്യതയാണ് പ്രവേശനത്തിന് അടിസ്ഥാനം. പ്ലസ്ടു പാസായവർക്ക് പ്രായപരിധിയില്ലാതെ പ്രവേശനത്തിന് അപേക്ഷിക്കാം. https://www.fcikerala.org എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയും ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാം. ജൂൺ അഞ്ചിന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. കൂടുതൽ വിവരങ്ങൾക്ക് 0467-2236347, 9847677549, 9072211211 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് എസ് ഹരിപ്രസാദ്, ഫാക്കൽറ്റി കെ ഷിജു എന്നിവർ കാസർകോട് പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
No comments