Breaking News

ചെമ്മട്ടംവയൽ കുറ്റിയടുക്കത്ത് മരം പൊട്ടി ബൈക്കിന്റെ മുകളിൽ വീണു: മാധ്യമപ്രവർത്തകന് പരിക്ക്

ബൈക്കിൽ സഞ്ചരിക്കവേ മരം പൊട്ടി വീണ് മാധ്യമപ്രവർത്തകന്
പരിക്കേറ്റു. കാസർകോട് വിഷന്റെ ക്യാമറമാൻ മടിക്കൈ ആലൈ -അടമ്പിൽ സ്വദേശി സജേഷിനാണ് സാരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടം. ബൈക്കിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്നതിനിടെ ചെമ്മട്ടംവയൽ കുറ്റിയടുക്കത്ത് വെച്ചാണ് അപകടം. സജേഷ് തെറിച്ച് മറ്റൊരു വശത്തേക്ക് വീണതിനാൽ 
പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിന് കേടുപാടുകൾ സംഭവിച്ചു.

No comments