നീലേശ്വരത്തെ കല്ല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിന്റെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടത്തി
നീലേശ്വരത്തെ കല്ല്യാണി സ്കൂൾ ഓഫ് മ്യൂസ്കിന്റെ ആഭിമുഖ്യത്തിൽ കല്യാണിയിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. നീലേശ്വരം തളിയിൽ ക്ഷേത്ര പരിസരത്ത് നടന്ന അരങ്ങേറ്റ പരിപാടി തൃക്കരിപ്പൂർ എം.എൽ.എ എം രാജഗോപാലൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പ്രോഗ്രാം
കമ്മിറ്റി ചെയർമാൻ ഡോ.വി.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് മുഖ്യാതിഥിയായി. രണ്ടാം വാർഡ് കൗൺസിലർ പി.ബിന്ദു,ഡോ:എൻ.പി.വിജയൻ, ബിന്ദു മരങ്ങാട്, സേതു ബങ്കളം, കെ.എൻ കീപ്പേരി, വി.കെ രാമചന്ദ്രൻ, തുടങ്ങി നിരവധി ആളുകൾ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശ്രീജിത്ത് ചീമേനി സ്വാഗതവും, പ്രസന്ന പി നന്ദിയും പറഞ്ഞു. തുടർന്ന് കല്ല്യാണിയിലെ ജൂനിയർ വിദ്യാർത്ഥികൾ അവതരപ്പിച്ച കലാ പരിപാടികളും, സംഗീത സന്ധ്യയും, ഗാനമേളയും അരങ്ങേറി

No comments