Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി കലാവേദി 37-ാം വാർഷികം ആഘോഷിച്ചു

നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി കലാവേദി 37-ാം വാർഷികം ആഘോഷിച്ചു
പ്രശസ്ത സിനിമാതാരം പി പി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് കെ നന്ദകുമാർ അധ്യക്ഷത വഹിച്ചു. എ അനിൽകുമാർ, പി ഭാർഗവൻ, രാജേഷ്, ഡോ വി സുരേശൻ, ഡോ എൻ പി വിജയൻ, എ അനിൽകുമാർ, എ വി ബിന്ദു, എ വി അഖില, കെ സതീഷ് കുമാർ, കെ ദിനേശൻ എന്നിവർ സംസാരിച്ചു. കലാമണ്ഡലം ശിവരഞ്ജിനി, സജിത്ത് മാരാർ എന്നിവരെ അനുമോദിച്ചു. കലാവേദി സെക്രട്ടറി കെ സതീശൻ സ്വാഗതവും എ സോമരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് സജിത്ത് മാരാർ ചിട്ടപ്പെടുത്തിയ നീലേശ്വരത്തിന്റെ ജനകീയ ഡോക്ടർ ഉൾപ്പെടെയുള്ള കലാവേദി അംഗങ്ങൾ പങ്കെടുത്തുകൊണ്ടുള്ള പഞ്ചാരിമേളം, ശിവരഞ്ജിനി, നൃത്ത അധ്യാപകൻ നന്ദകുമാർ എന്നിവർ ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൽ നൃത്തം, നാടോടി നൃത്തം, ഭരതനാട്യം എന്നിവ അരങ്ങേറി. തുടർന്ന് കരോക്കെ ഗാനമേളയും സ്‌കിറ്റും അവതരിപ്പിച്ചു.
...........

No comments