Breaking News

കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തുടക്കമായി

കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങ് 2025, ന് കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം ഓഡിറ്റോറിയത്തിൽ തുടക്കമായി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി , കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് അജിത് കുമാർ ,നീലേശ്വരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷംസുദ്ദീൻ അറിഞ്ചിറ, വി ഗൗരി, ടി.പി. ലത,
പി. ഭാർഗവി, സിഡിഎസ് ചെയർപേഴ്സൺ പി എം സന്ധ്യ, പി വിജയകുമാർ , മുഹമ്മദ് പെരുമ്പ , റസാക്ക് പുഴക്കര കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ.വി ചന്ദ്രൻ , കെ വി സുരേഷ് കുമാർ , സേതു ബങ്കളം, പി.കെ അബ്ദുൾ മജീദ്, മലപ്പിൽ സുകുമാരൻ, ബിനീഷ് ജോയ് 
തുടങ്ങിവർ സംസാരിച്ചു .വൈകുണ്ഠം ഓഡിറ്റോറിയം, കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ടൗൺ ഹാൾ എന്നീ വേദികളിലായി നടക്കുന്ന കലാമേള നാളെ സമാപിക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അധ്യക്ഷതയിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. കാസർകോട് ജില്ല മിഷൻ ഡി.എം.സി സി.എച്ച് ഇക്ബാൽ സമ്മാനദാനം നിർവഹിക്കും.

No comments