Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്ത സാക്ഷിത്വ ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ, നേതാക്കളായ സി. വിദ്യാധരൻ , പി. പുഷ്ക്കരൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ, കെ. ഭാസ്ക്കരൻ, ഉണ്ണി വേങ്ങര,വി.വി. സഞ്ജയ് കുമാർ, കെ.എം ശ്രീജ, എ.വി പത്മനാഭൻ എന്നിവർ സംസാരിച്ചു.

No comments