Breaking News

നീലേശ്വരം ദേശീയപാതയില്‍ നിന്ന്‌ മന്ദംപുറം റോഡിലേക്ക്‌ പ്രവേശിച്ച ലോറിയുടെ മുന്‍ചക്രം ചെളിയില്‍ പൂണ്ടു.

നീലേശ്വരം ദേശീയപാതയില്‍ നിന്ന്‌ മന്ദംപുറം റോഡിലേക്ക്‌ പ്രവേശിച്ച ലോറിയുടെ മുന്‍ചക്രം ചെളിയില്‍ പൂണ്ടു. സര്‍വീസ്‌ റോഡിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ഡ്രൈവര്‍ വണ്ടി കുറച്ചു കൂടി മുന്നിലേക്കെടുത്തപ്പോഴായിരുന്നു ഇത്‌. ഇവിടെ കള്‍വര്‍ട്ടിന്റെയും മറ്റും ജോലികള്‍ തുടങ്ങിയിട്ട്‌ മൂന്നാഴ്‌ചയില്‍ അധികമായി. പോലീസ്‌ ക്വാര്‍ട്ടേഴ്‌സിലേക്കും സുബ്രഹ്മണ്യന്‍ കോവിലേക്കുമെല്ലാമുള്ള പ്രധാന വഴിയാണിത്‌. ദേശീയപാതയുടെ കൂറ്റന്‍ കോണ്‍ക്രീറ്റ്‌ ഓവുചാല്‍ തുറക്കുന്നതും മന്ദംപുറം റോഡിലേക്കാണ്‌.
അത്‌ മറുവശത്തെ ഓവുചാലുമായി ഇനിയും ബന്ധിപ്പിച്ചിട്ടുമില്ല. കനത്ത മഴ തുടര്‍ന്നാല്‍ ഇതുവഴി ഒഴുകിയെത്തുന്ന വെള്ളം എങ്ങോട്ട്‌ പോകുമെന്നതും അനിശ്ചിതത്വത്തിലാണ്‌. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയും മന്ദംപുറം റോഡ്‌ ടാര്‍ ചെയ്‌ത്‌ ഉറപ്പിച്ച്‌ ഗതാഗതയോഗ്യമാക്കണമെന്നും മന്ദംപുറം റസിഡന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഗിരിധര്‍ രാഘവന്‍ ആവശ്യപ്പെട്ടു.

No comments