Breaking News

കനത്ത മഴ: നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഉയർത്തും

ജില്ലയിൽ കനത്ത മഴ തുടരുകയും കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഉയർക്കും. 
പ്രളയസാധ്യത ഒഴിവാക്കുന്നതിനായി ഷട്ടറുകൾ മൂന്നു ദിവസത്തിനകം ക്രമാനുസൃതമായി ഉയർത്തുമെന്ന് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. റഗുലേറ്ററിന് താഴ്ഭാഗത്ത് ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

No comments