നീലേശ്വരം പട്ടേന ജനശക്തിയുടെ കെ കൃഷ്ണൻ ഭട്ടതിരിപ്പാട് സ്മൃതി പുരസ്ക്കാരവും എൻഡോവ്മെന്റും ഡോ.അംബികാസുതൻ മാങ്ങാടിന്
നീലേശ്വരം പട്ടേന ജനശക്തി സാംസ്ക്കാരിക വേദിയുടെ കെ കൃ
ഷ്ണൻ ഭട്ടതിരിപ്പാട് സ്മൃതി പുരസ്ക്കാരവും എൻഡോവ്മെന്റും പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടിന് നൽകും. 15000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജൂൺ ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പട്ടേന ജനശക്തി സാംസ്കാരിക വേദിയിൽ പി വി രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എം.മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യ നിരൂപകൻ ഇ പി രാജഗോപാലൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. മുൻ എം.എൽ.എ
കെ പി സതീഷ് ചന്ദ്രൻ എം മുകുന്ദന് ജനശക്തി സാംസ്കാരിക വേദിയുടെ ഉപഹാരം സമർപ്പിക്കും. ഡോ.സി ബാലൻ, ഡോ.കെ വി സജീവൻ , കവി മാധവൻ പുറച്ചേരി, തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാ
ക്കൾ ചടങ്ങിൽ സംബന്ധിക്കും. കലാപരിപാടികളും അരങ്ങേറും. വാർത്താ
സമ്മേളനത്തിൽ പി.വി രാമചന്ദ്രൻ മാസ്റ്റർ, തമ്പാൻ അരമന, കെ ശ്രീ ഗണേഷ്, കെ വി മധുസൂദനൻ, പി ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

No comments