ദേശീയ പഞ്ചഗുസ്തി: വനിതാവിഭാഗത്തിലെ ആദ്യ മെഡൽ നേടി നീലേശ്വരം സ്വദേശിനി ശീതൾ
ബാംഗ്ലൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ നീലേശ്വരം സ്വദേശിനി പി.കെ. ശീതളിന് ആദ്യ മെഡൽ.
നീലേശ്വരം പൂവാലംകൈ നീഹാരത്തിലെ പ്രശാന്ത് കുമാറിന്റെയും ധനലക്ഷ്മിയുടെയും മകളാണ്. ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. 15 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 55 കിലോഗ്രാം വിഭാഗത്തിൽ വലതുകൈ മത്സരത്തിൽ സ്വർണവും ഇടതുകൈ കൊണ്ടുള്ള മത്സരത്തിൽ വെങ്കലവുമാണ് ശീതൾ നേടിയത്. ജില്ലയിൽ പഞ്ചഗുസ്തി മത്സരങ്ങൾ നടന്നു തുടങ്ങിയതിന്റെ രജതജൂബിലി വർഷത്തിലാണ് ശീതളിന്റെ നേട്ടം. 2000 മെയ് ഏഴിനാണ് ജില്ലയിൽ ആദ്യമായി പഞ്ചഗുസ്തി മത്സരം അരങ്ങേറിയത്. പിതാവും ജില്ലയിലെ ആദ്യ പഞ്ചഗുസ്തി ദേശീയ മെഡൽ ജേതാവുമായ പ്രശാന്ത് കുമാറാണ് ശീതളിന്റെ മുഖ്യപരിശീലകൻ. ഫിറ്റ്നസ് ട്രെയിനർമാരും പഞ്ചഗുസ്തി താരങ്ങളുമായ കെ. നീതുൽ, ശരത്കൃഷ്ണൻ എന്നിവരും പരിശീലനത്തിൽ സഹായിക്കുന്നുണ്ട്. ഈ വർഷം കേരള ടീം മാനേജർ കൂടിയായിരുന്ന പ്രശാന്ത് കുമാർ മാസ്റ്റേഴ്സ് വിഭാഗത്തിലെ ഇടംകൈ മത്സരത്തിൽ വെങ്കലമെഡൽ നേടി. ഒക്ടോബറിൽ അസർബൈജാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും ഇരുവരും തിരഞ്ഞെടുക്കടുക്കപ്പെട്ടു.

No comments