നെഹ്റു യുവകേന്ദ്രയുടെ പേര് മാറ്റാനുള്ള തീരുമാനം: സ്മൃതി ജ്വാല യൊരുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം
നെഹ്റു യുവകേന്ദ്രയുടെ പേരു മാറാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്മൃതി ജ്വാലയൊരുക്കി.
കാഞ്ഞങ്ങാട് നെഹ്‌റു മണ്ഡപത്തിൽ നടന്ന പരിപാടി കെ പി സി സി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. ചുമരുകളിൽ നിന്നും രേഖകളിൽ നിന്നും മായ്ക്കാൻ കഴിഞ്ഞാലും ജന മനസുകളിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ മായ്ക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, കെ പി മോഹനൻ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വിനോദ് കപ്പിത്താൻ, ദീപു കല്യോട്ട്, ശിവപ്രസാദ് അറുവാത്ത്, അഡ്വ രേഖ രതീഷ്, രതീഷ് കാട്ടുമാടം, ജിബിൻ പയ്യന്നൂർ, മാർട്ടിൻ എബ്രഹാം, സിജോ അമ്പാട്ട്, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡന്റ്മാരായ എച്ച് ആർ വിനീത്, ജതീഷ് കായക്കുളം, രതീഷ് ഞെക്ലി, ബാൽ മഞ്ച് ജില്ലാ ജനറൽ സെക്രട്ടറി അഭിജിത് കല്യോട്ട് എന്നിവർ സംസാരിച്ചു.
No comments