Breaking News

മഴക്കാലപൂര്‍വ ശുചീകരണം : നീലേശ്വരം കിഴക്കന്‍കൊഴുവലില്‍ ഭവനസന്ദര്‍ശനവും പൊതുസ്ഥല ശുചീകരണവും

മഴക്കാലപൂര്‍വ ശുചീകരണം : നീലേശ്വരം കിഴക്കന്‍കൊഴുവലില്‍ ഭവനസന്ദര്‍ശനവും പൊതുസ്ഥല ശുചീകരണവും

നീലേശ്വരം താലൂക്കാശുപത്രി, നീലേശ്വരം ജനകീയാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പരിപാടിയുടെ ഭാഗമായി ഭവനസന്ദര്‍ശനം നടത്തി.
പൊതുസ്ഥല ശുചീകരണവും ഇതോടനുബന്ധിച്ചു നടന്നു. നീലേശ്വരം നഗരസഭ മൂന്നാം വാര്‍ഡ്‌ കൗണ്‍സിലര്‍ ടി വി ഷീബ ഉദ്‌ഘാടനം ചെയ്‌തു. താലൂക്കാശുപത്രി ആരോഗ്യ വിഭാഗവും വാര്‍ഡ്‌തല ആരോഗ്യ ശുചിത്വ സമിതി അംഗങ്ങളും നേതൃത്വം നല്‍കി.

No comments