നീലേശ്വരം വ്യാപാരഭവനിൽ ട്രോമാകെയർ പരിശീലനം തുടങ്ങി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ്, പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ട്രോമാകെയർ പരിശീലനം നീലേശ്വരം വ്യാപാരഭവനിൽ തുടങ്ങി.
ട്രോമാകെയർ കാസർകോടിന്റെ സഹകരണത്തോടെയുള്ള പരിശീലന പരിപാടി നീലേശ്വരം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി ഗൗരി ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എംവിഐ റോഡ് സേഫ്റ്റി, എം വിജയൻ, നേതൃപരിശീലകൻ കെ വിജയൻ, ബിഎൽഎസ് ട്രെയിനർ ഡോ എ കെ വേണുഗോപാലൻ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഷമീർ മുള്ളോട്ടുകടവിന് അനുമോദനമൊരുക്കി. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, നെഹ്‌റു കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ കെ വി വിനേഷ്‌കുമാർ, നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ ട്രഷറർ എം.മുഹമ്മദ് അഷ്‌റഫ്, മർച്ചന്റ്‌സ് വനിതാവിങ് പ്രസിഡന്റ് ജയലക്ഷ്മി സുനിൽ എന്നിവർ സംസാരിച്ചു. നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡൻ് കെ വി സുരേഷ് കുമാർ സ്വാഗതവും ജനറൽ സെക്രട്ടറി എ വിനോദ്കുമാർ നന്ദിയും പറഞ്ഞു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് നീലേശ്വരം എസ്‌ഐ, അരുൺ മോഹൻ വൊളന്റിയർ കാർഡുകൾ വിതരണം ചെയ്യും.
No comments