Breaking News

കെ ജി ഒ യു കുടുംബസംഗമം 'ഒരുമ 25' തൃക്കരിപ്പൂരിൽ സംഘടിപ്പിച്ചു

കെ ജി ഒ യു കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമ 2025 എന്ന പേരിൽ കുടുംബസംഗമം നടത്തി. മാടക്കാൽ ട്രോപ്പിക്കൽ ബ്ലു റിസോർട്ടിൽ നടന്ന പരിപാടിയിൽ കെ ജി ഒ യു ജില്ലാ സെക്രട്ടറി ജയപ്രകാശ് സ്വാഗത ഭാഷണം നടത്തി തുടർന്ന് കെ ജി ഒ യു ജില്ലാ പ്രസിഡന്റ് ഡോ : പ്രമോദ് ൻ്റെ അധ്യക്ഷതയിൽ കെ ജി ഒ യു സംസ്ഥാന പ്രസിഡന്റ് കെ. സി സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു അഡ്വ :ബ്രിജേഷ് കുമാർ (ജന :സെക്രട്ടറി ഡി സി സി കണ്ണൂർ ) ക്ലാസെടുത്തു . 'ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ജയപ്രകാശിനെ ആദരിച്ചു സംസ്ഥാന സെക്രട്ടറിയേറ് അംഗം കൊളത്തൂർ നാരായണൻ നമ്പ്യാർ, സുനിൽ കുമാർ, വിമല. രാജീവൻ, ശ്രീവിദ്യ, ശിവകുമാർ എന്നിവർ ആശംസ അറിയിച്ചു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു മറ്റ് കലാ കായിക പരിപാടികളും സംഘടിപ്പിച്ചു. വിനോദ് എറുവാട്ട് നന്ദി അറിയിച്ചു

No comments