ജേഴ്‌സി വിതരണം ചെയ്തു
സ്പോർട്സ് കേരള ഫൗണ്ടേഷൻ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടത്തിവന്നിരുന്ന സമ്മർ സ്വിമ്മിംഗ് കോച്ചിംങ്ങ് ക്യാമ്പിന്റെ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി.
അന്തർദേശീയ നീന്തൽ താരം സൈഫുദ്ദീൻ ഉദ്ഘാടനവും ജേഴ്സി വിതരണവും നിർവഹിച്ചു. റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര, നീന്തൽ കൊച്ചു മാരായ ഷാജു, കിരൺ, ശ്രുതി ബിജു. അഡ്വക്കറ്റ് ജനാർദ്ധനൻ എന്നിവർ സംസാരിച്ചു. ക്യാമ്പിലെ 75 കുട്ടികൾക്കും ജേഴ്സി വിതരണം ചെയ്തു. സംസ്ഥാന നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാര വിതരണവും ചടങ്ങിൽ നടന്നു.
ക്യാമ്പിന്റെ രണ്ടാമത് ബാച്ചിന്റെ പരിശീലനംആരംഭിച്ചിച്ചു. താല്പര്യമുള്ളവർ നിലേശ്വരം ഇഎംഎസ് സ്റ്റേഡിയം സ്വിമ്മിംഗ് പൂളുമായി ബന്ധപ്പെടുക ഫോൺ നമ്പർ
9995292895

No comments