Breaking News

നീലേശ്വരത്ത് മെയ് ദിന റാലി നടത്തി.

നീലേശ്വരം സബ് ട്രഷറി പരിസരത്തു നിന്ന് സംയുക്ത മെയ് ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലി നടത്തി. പ്രകടനത്തിന് ശേഷം നീലേശ്വരം മേൽപ്പാലത്തിന് അടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എം രാജഗോപാലൻ എം എൽ എ റാലി ഉൽഘാടനം ചെയ്തു. രമേശൻ കാര്യങ്കോട് (എഐടിയുസി) അദ്ധ്യക്ഷത വഹിച്ചു. പി വിജയകുമാർ (എഐടിയുസി), പി കെ വിനോദ് (എൻജിഒ യൂണിയൻ), കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു

No comments