ഹജ്ജിന് പോകുന്ന ഹാജിമാർക്ക് കോട്ടപ്പുറം ശാഖ മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി.
ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് കോട്ടപ്പുറം ശാഖ മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി. ശാഖ പ്രസിഡന്റ് എൻ പി മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം ഉൽഘാടനം ചെയ്തു. കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് അബൂബക്കർ ബാഖവി പ്രാർത്ഥനക്ക് നേതൃത്വത്വം നൽകി. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ എം കുട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കെ പി കമൽ, എൽബി നിസാർ, ഇ കെ മജീദ്, മുനിസിപ്പൽ കൗൺസിലർ അൻവർ സാദിഖ്, കുവൈത്ത് കെ എം സി സി നേതാവ് സൈനുദ്ധീൻ കടിഞ്ഞിമൂല, ദുബായ് കെഎംസിസി നേതാവ് ഷാഫി ഇ കെ, ഫുഹാദ് ഹാജി ഓർച്ച, കുഞ്ഞുട്ടി ഹാജി പടന്ന, പി ഇസ്മായിൽ, കെ പി ഷാഹി, എന്നിവർ സംസാരിച്ചു. പെരുമ്പ മുഹമ്മദ് സ്വാഗതവും ജലീൽ ആനച്ചാൽ നന്ദിയും പറഞ്ഞു
No comments