ചെറുവത്തൂർ തിമിരിയിൽ ഗ്രാമീണ വഴിയോര വിനോദസഞ്ചാര പദ്ധതിയുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
കൊടക്ക വയല്‍ സംരക്ഷണത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കല്‍നട റോഡില്‍ ഗ്രാമീണ വഴിയോരവിനോദ സഞ്ചാര പദ്ധതി ഒരുങ്ങുകയാണ്. പദ്ധതിയുടെ ഭാഗമായി വയലിന്റെ നടുവിലൂടെ ഒഴുകുന്ന തോടിന്റെ ഇരുകരകളിലായി 60 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കും. കൂടാതെ സഞ്ചാരികള്‍ക്കായി ഇന്റര്‍ലോക്ക് വഴികളും ഇരിപ്പിടങ്ങളും ഒരുക്കും. വെകുന്നേരങ്ങളില്‍ സോളാര്‍ ലൈറ്റുകളും സജ്ജമാക്കും.
50 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഫണ്ട് വിഹിതം 50% ജില്ലാ പഞ്ചായത്തും 50% ബ്ലോക്ക് പഞ്ചായത്തും ചേര്‍ത്ത് വഹിക്കും. കോട്ടയത്തെ നാലുമണിക്കാറ്റ് മാതൃകയിലാണ് വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നത്.നാലുമണികാറ്റ് ആസ്വദിക്കാനെത്തുന്നവര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള നാലുമണി പലഹാരങ്ങളും ഇവിടെ ലഭിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കയ്യൂര്‍- ചീമേനി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ടൂറിസം ഭൂപടത്തില്‍ ഒരു മുതല്‍ക്കൂട്ടാവും. ജൂണ്‍ മാസത്തോടുകൂടി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
No comments