നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി കലാവേദി കെ സി എസ് നായർ അനുസ്മരണവും സൗഹൃദ സർഗ സംഗീത സായാഹ്നവും ഒരുക്കി
നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി കലാവേദി കെ സി എസ് നായർ അനുസ്മരണവും സൗഹൃദ സർഗ സംഗീത സായാഹ്നവും ഒരുക്കി. അനുസ്മരണ പരിപാടി പ്രൊഫസർ കെ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ നന്ദകുമാർ അധ്യക്ഷത വഹിച്ചു. പി എം എം മനോഹർ അനുസ്മരണ പ്രഭാഷണം നടത്തി. എ സോമരാജൻ, പി ഭാർഗവൻ, ഡോ: എൻ പി വിജയൻ, ഡോ: വി സുരേഷ് , കെ തങ്കമണി എന്നിവർ സംസാരിച്ചു. കലാവേദി സെക്രട്ടറി കെ സതീശൻ സ്വാഗതവും പി പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് യുവശക്തി സൗഹൃദ സംഗീത സായാഹ്നം സംഘടിപ്പിച്ചു.
No comments