Breaking News

സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം 2025 ജൂൺ 1മുതൽ 3 വരെ നിലേശ്വരത്ത് നടക്കും.

സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം 2025 ജൂൺ 1മുതൽ 3 വരെ നിലേശ്വരത്ത് നടക്കും. 25-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായാണ് സമ്മേളനം നടക്കുന്നത്. ജില്ലാസമ്മേളനം വെള്ളരിക്കുണ്ടിലും സംസ്ഥാന സമ്മേളനം ആലപ്പുഴയിലും പാർട്ടി കോൺഗ്രസ്സ് പഞ്ചാബിലെ ചാണ്ഡീഗഢിലുമാണ് നടക്കുന്നത്.
പാർട്ടി രൂപീകരണത്തിൻ്റെ നൂറാം വാർഷികത്തിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.
നീലേശ്വരം നഗരസഭയും , കയ്യൂർ ചീമേനി, ചെറുവത്തൂർ, പിലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയ പറമ്പ് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃക്കരിപ്പൂർ മണ്ഡലം.
ജൂൺ ഒന്നിന് വൈകുന്നേരം 4 മണിക്ക് എൻ ജി കമ്മത്ത് നഗറിൽ (വ്യാപാരഭവൻ ഹാളിൽ) കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറു വർഷങ്ങൾ എന്ന വിഷയത്തിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി പ്രഭാഷണം നടത്തും.
പാർട്ടി മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ അധ്യക്ഷത വഹിക്കും. സംഘാടക സമിതി കൺവീനർ സി വി വിജയരാജ് സ്വാഗതം പറയും.
2, 3 തീയതികളിൽ ബി വി രാജൻ നഗറിൽ (NSS ഓഡിറ്റോറിയം കിഴക്കൻ കൊഴുവൽ) പ്രതിനിധി സമ്മേളനം നടക്കും. എ.അമ്പൂഞ്ഞി പതാക ഉയർത്തും .സി പി ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം രാജാജി മാത്യു തോമസ് ഉൽഘാടനം ചെയ്യും സംഘാടക സമിതി ചെയർമാൻ പി വിജയകുമാർ സ്വാഗതം പറയും.
സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 136 പ്രതിനിധികളും ക്ഷണിതാക്കളും നേതാക്കളും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ബങ്കളം പി കുഞ്ഞികൃഷ്ണൻ, എം അസിനാർ, എ അമ്പൂഞ്ഞി, പി വിജയകുമാർ, രവീന്ദ്രൻ മാണിയാട്ട്, രമേശൻ കാര്യങ്കോട് എന്നിവർ പങ്കെടുത്തു.

No comments