Breaking News

നീലേശ്വരം രാജാസ് എച്ച്എസ്എസ് 1988-89 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ ഓർമച്ചെപ്പ് പഠനോപകരണ വിതരണം ജൂൺ രണ്ടിന്

നീലേശ്വരം രാജാസ് എച്ച് എസ്എസ് 1988-89 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മയായ ഓർമച്ചെപ്പ് മിടുക്കരായ 30 കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗ്, കുട എന്നിവയും നൽകും.
ജൂൺ രണ്ടിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ മെയിൻ ഹാളിലാണ് വിതരണം. എട്ട്, ഒൻപത്, 10 ക്ലാസുകളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങളാണ് നൽകുന്നത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ചരിത്രകാരനുമായ എം ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഓർമച്ചെപ്പ് പ്രസിഡന്റ് കെ വി സേതുമാധവൻ അധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ ടി സി ഉദയവർമരാജ, പ്രിൻസിപ്പൽ പി വിജീഷ്, ഹെഡ്മിസ്ട്രസ് കല ശ്രീധർ, പി ടി എ പ്രസിഡന്റ് വിനോദ്കുമാർ അരമന, റിട്ട ഹെഡ്മാസ്റ്റർ പി കെ സുരേശൻ മാസ്റ്റർ, റിട്ട അധ്യാപിക ടി വി സരസ്വതി ടീച്ചർ എന്നിവർ ആശംസകൾ നേരും. ഓർമച്ചെപ്പ് സെക്രട്ടറി പ്രശാന്ത് പി നായർ സ്വാഗതവും ട്രഷറർ രമേശൻ എറുവാട്ട് നന്ദിയും പറയും.

No comments