Breaking News

നീലേശ്വരം കരുവാച്ചേരിയിൽ സ്കൂട്ടറിൽ കടത്തിയ 1.923 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

സ്കൂട്ടറിൽ കടത്തിയ 1.923 കിലോ കഞ്ചാവുമായി നീലേശ്വരം കരുവാച്ചേരിയിൽ 2 പേർ പിടിയിലായി.
കോട്ടച്ചേരി ആവിക്കര എ എൽ പി സ്കൂൾ സമീപത്തെ എ നവിത്ത് (31), കുശാൽ നഗർ നരസിംഹ ഹൗസിൽ എച്ച് എ അശ്വത്ത് കുമാർ (28) എന്നിവരെയാണ് നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കെ എൽ 60 ആർ 9677 നമ്പർ ആക്ടീവ സ്കൂട്ടറിലായിരുന്നു കഞ്ചാവ് കടത്ത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി രാജൻ, പ്രിവന്റീവ് ഓഫീസർമാരായ എം എം പ്രസാദ്, കെ വി പ്രജിത്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി ബാബു, കെ ദിനൂപ്, എ കെ നസറുദ്ദീൻ, പി ശൈലേഷ്കുമാർ, കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റിലെ സിവിൽ എക്സൈസ് ഓഫീസർ വി മഞ്ജുനാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി കെ ലീമ, സീനിയർ ഗ്രേഡ് ഡ്രൈവർ പി രാജീവൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

No comments