Breaking News

പുതുക്കൈ എൻഎസ്എസ് കരയോഗം കെട്ടിടവും സുവർണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്തു

പുതുക്കൈ ശ്രീസദാശിവ വിലാസം എൻഎസ്എസ് കരയോഗത്തിനായി നിർമിച്ച കെട്ടിടത്തിന്റെയും സുവർണജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനം നടത്തി. 
ചടങ്ങിന് മുന്നോടിയായി പുതുക്കൈ ചൂട്ട്വം ശ്രീവനശാസ്താ ക്ഷേത്രസമീപത്തു നിന്ന് ഘോഷയാത്ര പുറപ്പെട്ടു. വാർഷിക ജനറൽബോഡി യോഗവും കുടുംബസംഗമവും എൻഎസ്എസ് ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി കുഞ്ഞിക്കൃഷ്ണൻ മഠത്തിൽ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. വനിതാസമാജം പ്രസിഡന്റ് മിനി രാജൻ, സെക്രട്ടറി കനകവല്ലി, ഭരണസമിതി അംഗം ഇ.രാജൻ വടക്കൻപറമ്പ്, യൂണിയൻ പ്രതിനിധി കെ.മോഹനൻ, ഇലക്ടറൽ മെമ്പർ പി.മുരളീധരൻ, മഹിളാസംഘം പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. കരയോഗം വൈസ് പ്രസിഡന്റ് സി. സുകുമാരൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കുഞ്ഞിക്കൃഷ്ണൻ കാനത്തിൽ നന്ദിയും പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കലാപരിപാടികളുമുണ്ടായി. വിശിഷ്ടാതിഥികളെ ചിറപ്പുറം ജംഗ്ഷനിൽ നിന്ന് സ്വീകരിച്ചാനയിച്ചു. സിനിമാസംവിധായകൻ വിജി തമ്പി കരയോഗം കെട്ടിടവും സുവർണജൂബിലി ആഘോഷപരിപാടികളും ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.നാരായണൻ നായർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാർ കോടോത്ത് ഫോട്ടോ അനാഛാദനം ചെയ്തു. 75 വയസ് പിന്നിട്ട കരയോഗം അംഗങ്ങളെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും വിശിഷ്ടാതിഥികൾ ആദരിച്ചു. എൻഎസ്എസ് വനിതാസമാജം ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി വി സരസ്വതി ടീച്ചർ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി കുഞ്ഞിരാമൻ നായർ, താലൂക്ക് യൂണിയൻ ഭരണസമിതി അംഗം പത്മനാഭൻ മാങ്കുളം, കെ.പി മനോജ് (ഉപ്പിലിക്കൈ കരയോഗം), താലൂക്ക് യൂണിയൻ പ്രതിനിധി രത്‌നരാജൻ മേലത്ത് എന്നിവർ ആശംസകൾ നേർന്നു. കരയോഗം ജനറൽ സെക്രട്ടറി കുഞ്ഞിക്കൃഷ്ണൻ മഠത്തിൽ സ്വാഗതവും കരയോഗം ട്രഷറർ സി.വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു. നാട്ടരങ്ങ് എന്ന പേരിൽ കരയോഗം കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

No comments