Breaking News

കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ കുടുംബസുരക്ഷാ പദ്ധതി: ജില്ലയിൽ മൂന്ന് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകി

കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത കുടുംബസുരക്ഷാ പദ്ധതിയിൽ ജില്ലയിൽ നിന്ന് മരണമടഞ്ഞ മൂന്ന് കുടുംബാംഗങ്ഹൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകി.
രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ജില്ലയിലെ പദ്ധതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ മുഖ്യാതിഥി ആയി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന ട്രഷറർ ശരീഫ്, വർക്കിങ് പ്രസിഡന്റ് ബിജുലാൽ, ജി സുഗുണൻ, റോയി മഡോണ, ഷിനോജ് റഹ്‌മാൻ, നാസർ താജ്, സമദ് മലപ്പുറം, എൻ രഘുവീർ പൈ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതവും ജില്ലാ പദ്ധതി ചെയർമാൻ രാജൻ കളക്കര നന്ദിയും പറഞ്ഞു.
..................

No comments