നീലേശ്വരം യുവശക്തി കലാവേദി വായനശാല ഗ്രന്ഥാലയം വാർഷികാഘോഷം മെയ് 10 ന്
നീലേശ്വരം യുവശക്തി കലാവേദി വായനശാല ഗ്രന്ഥാലയം മെയ് 10 ന് വാർഷികാഘോഷം നടക്കും.
വൈകിട്ട് 6.30 ന് കലാവേദിയിൽ സിനിമാ താരം പി പി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, എം സുനിൽ കുമാർ മുഖ്യാതിഥിയാകും. വാർഷികാഘോഷ ഭാഗമായി കുട്ടികളുടെ കൈകൊട്ടിക്കളി, കലാവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, വനിതാവേദി അംഗങ്ങളുടെ സെമി ക്ലാസിക്കൽ നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും.
No comments