നീലേശ്വരത്ത് വിദ്വാൻ പി സ്മൃതിദിനാചരണം നടത്തി
വിദ്വാൻ പി സ്മാരക ട്രസ്റ്റിന്റെയും നീലേശ്വരം പൊതുജനവായനശാലയുടെയും നേതൃത്വത്തിൽ പടിഞ്ഞാറ്റംകൊഴുവലിൽ വിദ്വാൻ പി സ്മൃതിദിനാചരണം നടത്തി.
ഡോ റഫീഖ് ഇബ്രാഹിം സ്മാരകപ്രഭാഷണം നടത്തി. കുഞ്ഞിക്കണ്ണൻ കക്കാണത്ത് അധ്യക്ഷത വഹിച്ചു. നാടക- സാംസ്‌കാരിക പ്രവർത്തകരായ രാജ്‌മോഹൻ നീലേശ്വരം, ഡോ പി രാജൻ, പി മുരളീധരൻ എന്നിവർ സംസാരിച്ചു. സി പി ശുഭ സ്വാഗതവും എം മധുസൂദനൻ നന്ദിയും പറഞ്ഞു.
വിദ്വാൻ പിയും ഉത്തരകേരളത്തിലെ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ എൽ പി , യു പി വിഭാഗത്തിൽ പി ഋഷികേശ്, കെ അശ്വിൻരാജ് എന്നിവരും എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തിൽ കെ ശ്രീലക്ഷ്മി (മൂവരും നീലേശ്വരം രാജാസ് എച്ച് എസ് എസ്), അമയ കൃഷ്ണൻ (പുല്ലൂർ യു എൻ എച്ച് എസ്) എന്നിവരും ജേതാക്കളായി. ഡോ എം രാധാകൃഷ്ണൻ നായർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
വിദ്വാൻ പിയുടെ സ്വാതന്ത്ര്യസമര ഗീതങ്ങളും നാടകഗാനങ്ങളും കോർത്തിണക്കിയ സംഗീതസായാഹ്നവുമൊരുക്കി.
No comments