Breaking News

നീലേശ്വരം കോട്ടപ്പുറം സ്‌കൂൾ വാർഷികം ആഘോഷിച്ചു

നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ 129-ാം വാർഷികം ആഘോഷിച്ചു.
നീലേശ്വരം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന വാർഷികാഘോഷ പരിപാടികൾ നീലേശ്വരം നഗരസഭ ചെയർപഴ്‌സൻ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹാജി മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികളിൽ നിന്ന് ചിൽഡ്രൻസ് പാർക്ക് നിർമാണത്തിനുള്ള ആദ്യ ഗഡുവും സ്വീകരിച്ചു. ചിൽഡ്രൻസ് പാർക്കിന്റെ നിർമാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവഹിച്ചു. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ആർ സതീശൻ, മുൻ പ്രധാനാധ്യാപകൻ കെ സുരേഷ് എന്നിവരെ ആദരിച്ചു. സിനിമാതാരം പി പി കുഞ്ഞിക്കൃഷ്ണൻ മുഖ്യാതിഥിയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ പി ഭാർഗവി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ വി ഗൗരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ, എസ് എസ് എ, ബി പി സി, ഡോ കെ വി രാജേഷ്, സ്‌കൂൾ പി ടി എ പ്രസിഡന്റ് അബ്ദുൽമജീദ് എടക്കാവിൽ, എസ് എം സി ചെയർമാൻ പെരുമ്പ മുഹമ്മദ് കുഞ്ഞി, മദർ പി ടി എ പ്രസിഡന്റ്, പി പി ജനീഷ, സ്റ്റാഫ് സെക്രട്ടറി പി ശ്രീലത എന്നിവർ സംസാരിച്ചു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ കെ ജയ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എച്ച് എസ് എസ് വിഭാഗം പ്രിൻസിപ്പൽ ബി നിഷ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഇ വി പ്രതാപചന്ദ്രൻ നന്ദിയും പറഞ്ഞു. പഠന, പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച വിദ്യാർഥികളെ അനുമോദിച്ചു. കലാസന്ധ്യയും അരങ്ങേറി.
.......................

No comments