സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് സമാപിച്ചു: മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ
പുരുഷ വിഭാഗത്തിൽ മലപ്പുറം ജില്ലയും വനിതാ വിഭാഗത്തിൽ തൃശൂർ ജില്ലയും ഒന്നാംസ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും തൃശൂർ, തിരുവനന്തപുരം ജില്ലകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. വനിതാ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. മലപ്പുറം, കൊല്ലം ജില്ലകൾക്കാണ് യഥാക്രമം മൂന്നും നാലും സ്ഥാനങങ്ങൾ.
സമാപന സമ്മേളനം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നോമിനി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡന്റ് എം എം ഗംഗാധരൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര, ഫെൻസിങ് കോച്ച് ഡോണ, വിഷ്ണു തൃശൂർ എന്നിവർ സംസാരിച്ചു.
No comments