കടൽക്കരയിൽ കളിച്ചും കഥ പറഞ്ഞും നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ബാലവേദി വായനക്കൂട്ടം. .
കടൽക്കരയിൽ കളിച്ചും കഥ പറഞ്ഞും നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ബാലവേദി വായനക്കൂട്ടം. വായനവെളിച്ചം നാലാംഘട്ടം പരിപാടിയുടെ ഭാഗമായാണ് തൈക്കടപ്പുറം അഴിമുഖത്ത് ഗാലക്സി ഗ്രന്ഥാലയം ബാലവേദി കുട്ടികൾ ഒത്തുകൂടിയത്. കടലറിവുകൾ പകർന്നും കഥ പറഞ്ഞും ആഘോഷിച്ചു.
കടൽക്കവിത ചൊല്ലി ശ്രീദേവിയും തപശ്രീയും ആരാധ്യയും കടൽ ചിത്രങ്ങൾ കാണിച്ച് പാർവ്വതിയും ദക്ഷ ഗൗരിയും ആരാധ്യയും, കടൽക്കഥകൾ പറഞ്ഞ് ശൃതികയും പരിപാടി ഗംഭീരമാക്കി
ഗാലക്സി രക്ഷാധികാരി സുകുമാരൻ മൂത്തൽ കുട്ടികളുമായി സംവദിച്ചു.
ബാലവേദി കൺവീനർ കൃപമണി പരിപാടി നിയന്ത്രിച്ചു.
No comments