ചെറുവത്തൂരിൽ ലഹരി വിരുദ്ധ പ്രചാരണം സംഘടിപ്പിച്ചു.
ലഹരിയുടെ വിപത്തിനെ കുറിച്ച് പൊതുജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ നെസ്റ്റ് കോളേജ് പയ്യന്നൂർ നടത്തുന്ന ലഹരി വിരുദ്ധ മാസ് ക്യാമ്പയിൻ കണ്ണൂർ യൂനിവേഴ്സിറ്റി സെനറ്റ് മെമ്പർ എം.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. കെ.പി. മുരളി അധ്യക്ഷത വഹിച്ചു. നാല് ദിവസം കണ്ണൂർ കാസർഗോഡ് ജില്ലയിലെ അഞ്ഞൂറോളം കേന്ദ്രങ്ങളിൽ പ്രചരണ വാഹനം കടന്നുപോകും. ചടങ്ങിൽ അസി.പ്രൊഫസർമാരായ കെ.ദിവ്യ , എം.വി. അനിത, ഒ.വി.ആശ, അജിതാ രാകേഷ്, സ്മിതാ , സവിത മംഗളൻ എന്നിവർ സന്നിഹിതരായി.
No comments