വേനൽമഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നീലേശ്വരം പൊടോത്തുരുത്തിയിൽ കൃഷിനാശം.
മുനമ്പത്ത് ഭാസ്കരന്റെ കുലച്ച എഴുപത്തിയഞ്ചോളം നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തെക്കടത്ത് ജാനകി, മോട്ടിൽ ഗിരിജ എന്നിവരുടെ അമ്പതോളം വാഴകളും നശിച്ചു.
No comments