നീലേശ്വരം പേരോൽ ശ്രീഗണേശമന്ദിരം വാർഷികം: കവയിത്രി ടി ഇ സുധാമണിയെ അനുമോദിച്ചു
നീലേശ്വരം പേരോൽ ശ്രീഗണേശമന്ദിര വാർഷികാഘോഷ ചടങ്ങിൽ ക്ഷേത്ര മാതൃസമിതി ഭാരവാഹിയും പൊതുപ്രവർത്തകയും കവയിത്രിയുമായ ടി ഇ സുധാമണിയെ അനുമോദിച്ചു.
കവിതാസമാഹാരം പ്രസിദ്ധീകരിച്ച ഇവർക്ക് ആധ്യാത്മിക ആചാര്യനും പ്രഭാഷകനും നീലേശ്വരം മന്നൻപുറത്തുകാവ് അരമന നായരച്ചനുമായ എ കെ ബി നായർ ഉപഹാരം സമ്മാനിച്ചു. 55 കവിതകൾ ഉൾപ്പെടുത്തിയാണ് ഇവർ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. നീലേശ്വരം ചിന്മയമിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി, ഗണേശമന്ദിര ട്രസ്റ്റ് ഭാരവാഹികളായ എൻ ഉദയശങ്കർ പൈ, എൻ എസ് പൈ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ രാമചന്ദ്രൻ, സുനിൽകുമാർ തുടങ്ങിയവരും ഭക്തജനങ്ങളും സംബന്ധിച്ചു.
No comments