വേനൽമഴ: മടിക്കൈയിൽ വൻ കൃഷിനാശം
വേനൽമഴക്കൊപ്പം ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ മടിക്കൈ പഞ്ചായത്തിൽ വ്യാപക കൃഷിനാശം. വീശിയടിച്ച കാറ്റിൽ പഞ്ചായത്തിലെ കീക്കാംകോട്ട് വയൽ, കരാക്കോട്, പറക്കട എന്നിവിടങ്ങളിൽ വ്യാപകമായി നേന്ത്രവാഴകൾ ഒടിഞ്ഞു വീണു. കിക്കാംകോട്ട് വയലിൽ പനക്കൂൽ കൃഷ്ണൻ്റെ കുലച്ച 55 ഓളം വാഴകൾ കാറ്റിൽ ഒഴിഞ്ഞ് വീണു. ,അഞ്ചര മാസം പ്രായമായ വഴകളാണ് ഒടിഞ്ഞു വീണത്. വാഴയിൽ നിന്നും കൂമ്പ് പുറത്തേക്ക് വന്നതേയുള്ളു. ഒരു വാഴയ്ക്ക് ഇതുവരെ സ്വന്തം അധ്വാനത്തിന് പുറമെ 300 രൂപയോളം ചെലവായിട്ടുണ്ടെന്ന് കൃഷ്ണൻ പറഞ്ഞു. 1000 വാഴ വയലിലും, 500 വാഴ റബ്ബർ വെട്ടിമാറ്റി പറമ്പിലും കൃഷ്ണൻ കൃഷിയിറക്കിയിട്ടുണ്ട്. കാലാവസ്ഥയുടെ പ്രതികൂലാവസ്ഥ കർഷകരിൽ ആശങ്കയുണർത്തായിരിക്കുകയാണ്. കാരാക്കോട് ഫാം ടൂറിസം നടത്തുന്ന കെ കെ വിജയൻ്റെ 75 ഓളം വാഴകളും, പറക്കടയിൽ കുഞ്ഞികൃഷ്ണൻ്റെ 150 ഓളം വാഴകളും ചൊവ്വാഴ്ചത്തെ കാറ്റിൽ ഒടിഞ്ഞ് വീണു. മടിക്കൈ കൃഷി ഓഫീസർ പവിത്രൻ്റെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
No comments