മാലിന്യമുക്ത നഗരം തുണി സഞ്ചികൾ നൽകി ചോയ്യംകോട് ലയൺസ് ക്ലബ്
മാലിന്യമുക്ത നഗരത്തിനായി ഒത്തുചേർന്ന് മുന്നേറാം എന്ന സന്ദേശവുമായി പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കുന്നതിനായി പകരം തുണി സഞ്ചി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തുണി സഞ്ചികൾ നൽകി ചോയ്യങ്കോട് ലയൺസ് ക്ലബ്. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സന്ദർശനത്തിന്റെ ഭാഗമായാണ് മാലിന്യ നഗരത്തിനായുള്ള മാതൃകാപരിപാടി നടത്തിയത്. ആദ്യഘട്ടത്തിൽ ക്ലബ്ബ് അംഗങ്ങൾക്കും,പിന്നീട് മുഴുവനാളുകളിലേക്കും പ്രചരിപ്പിക്കുന്നതിന് മുൻകൈയെടുക്കുന്ന രീതിയിലാണ് പ്രവർത്തനം നടത്തുന്നത്. ഡിസ്റ്റിക് ഗവർണർ ലയൺ.കെ വി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും ,ഭാവി കടമകളെയും കുറച്ച് അദ്ദേഹം സംസാരിച്ചു. ചോയങ്കോട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അനീഷ് ചായ്യോത്ത് അധ്യക്ഷത വഹിച്ചു. ചിത്രലേഖ രാമചന്ദ്രൻ,ജില്ലാ കാബിനറ്റ് സെക്രട്ടറി , പി ഗംഗാധരൻ,ജി എൽ ടി കോഡിനേറ്റർ വി വേണുഗോപാൽ,കാസർഗോഡ് ജില്ലാ സെക്രട്ടറി കെ സുകുമാരൻ നായർ എന്നിവർസംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ലയൺ.ബിനോയ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡണ്ട് .വി വി രഞ്ജിരാജ് സ്വാഗതവും ട്രഷറർ .വി വി മനോജ് നന്ദിയും പറഞ്ഞു.
No comments