Breaking News

നീലേശ്വരം ചീർമക്കാവിലെ മുട്ടുശാന്തി ആചാരക്കാരനായി ഇടയിൽവീട് തറവാട് പ്രതിനിധി സുരേഷ് ചുമതലയേറ്റു

നീലേശ്വരം ചീർമക്കാവ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ മുട്ടുശാന്തി ആചാരക്കാരനായി തളിയിൽ ആചാരി കുടുംബത്തിലെ ഇടയിൽവീട് തറവാട്ടിൽ നിന്ന് സുരേഷ് ആചാരമേറ്റു.
ആചാരസ്ഥാനികർ, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ, വാല്യക്കാർ, പത്താൾ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം കോയ്മ വിനോദ് കുമാർ അരമന മൂന്ന് തവണ പേരുചൊല്ലി വിളിച്ച് ആചാരം നൽകി.

No comments