കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി ധർണാസമരം നടത്തി
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട്ടെ ജല അതോറിറ്റി ഓഫീസിന് മുന്നിൽ ധർണാസമരം നടത്തി.
എൻ പി എസ് പിൻവലിക്കുക, വാട്ടർ അതോറിറ്റിക്ക് സർക്കാർ നൽകാനുള്ള വിവിധ കുടിശികകൾ ഉടൻ അനുവദിക്കുക, ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിക ആനുകൂല്യങ്ങൾ അനുവദിക്കുക, യു ഡി എഫ് സർക്കാർ നടപ്പാക്കിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നിലവിലുള്ള ആനുകൂല്യങ്ങളോടെ തുടരുക, സ്വകാര്യവൽക്കരണ നീക്കങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡി സി സി ജനറൽ സെക്രട്ടറി പി വി സുരേഷ് ധർണാസമരം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനോദ്കുമാർ അരമന അധ്യക്ഷത വഹിച്ചു. കെ വി വേണുഗോപാലൻ, എം വി സുരേന്ദ്രൻ, കെ വി രമേഷ്, കെ പി താരേഷ് കുമാർ, കെ എൻ മായ എന്നിവർ സംസാരിച്ചു. പ്രദീപ് പുറവങ്കര സ്വാഗതവും കെ മണികണ്ഠൻ നന്ദിയും പറഞ്ഞു.
..........................

No comments