Breaking News

അധ്യാപക നേതാവും പൊതുപ്രവർത്തകനുമായിരുന്ന ബങ്കളത്തെ എം. അമ്പാടി മാസ്റ്റർക്ക് നാടിന്റെ അന്ത്യാഞ്ജലി

അധ്യാപക സംഘടനയായ കെ ജി ടി എയുടെ ആദ്യകാല നേതാവായ മടിക്കൈ ബങ്കളത്തെ എം അമ്പാടി മാസ്റ്റർക്ക് നാടിൻ്റെ അന്ത്യാഞ്ജലി. തൻ്റെ കർമ്മ പഥത്തിൽ നിസ്വാർത്ഥ സേവനം നടത്തിയ കർമ്മയോഗിയെയാണ് അമ്പാടി മാസ്റ്ററുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത്. ജനസേവകനും, അധ്യാപക സംഘടനാ രംഗത്തെ കർമ്മധീരനായ പ്രവർത്തകനുമായിരുന്നു അമ്പാടി മാസ്റ്റർ. സഹൃദയ വായനശാലയിലും തുടർന്ന് ബങ്കളത്തെ വീട്ടിലും പൊതുദർശനത്തിനു വെച്ച ഭൗതിക ശരീരത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ , മുതിർന്ന നേതാവ് പി കരുണാകരൻ, ജില്ല കമ്മിറ്റിയംഗങ്ങളായ സി പ്രഭാകരൻ, വി കെ രാജൻ, കെ വി കുഞ്ഞിരാമൻ, സാബു അബ്രഹാം, പി ബേബി, അഡ്വ. വി പി പി മുസ്തഫ, നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത, വൈസ് പ്രസിഡൻ്റ് വി പ്രകാശ്, അഡ്വ.പി അപ്പുക്കുട്ടൻ, മാധവൻ അരുണിമ, പ്രവാസി സംഘം ജില്ല സെക്രട്ടറി പി ചന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി കുമാരൻ, ഡിവൈഎസ്പി മാരായ ബാബു പെരിങ്ങേത്ത്, എം സുനിൽകുമാർ, ഇ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. കെ ജിടിഎയുടെ താലൂക്ക് , ജില്ലാതല ഭാരവാഹി, കെ എസ് ടി എ ജില്ല കമ്മിയംഗം, ദീർഘകാലം ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ എസ് കെ ടി യു മടിക്കൈ വില്ലേജ് സെക്രട്ടറി, ബാലസംഘം ജില്ലാ രക്ഷാധികാരി,സി പി ഐ എം മടിക്കൈ ലോക്കൽ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അമ്പാടി മാസ്റ്റർ നിസ്വാർത്ഥനായ സംഘാടകനും നേതാവുമായിരുന്നു. തായന്നൂർ, ചെരണത്തല , കാഞ്ഞിരപൊയിൽ, കക്കാട്ട് എന്നീ സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു.

No comments