നഗരത്തിൽ വ്യാപാരികൾക്ക് നരകയാതന- കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ കടയടപ്പ് സമരത്തിലേക്ക്
കാഞ്ഞങ്ങാട് : നിരവധി കാരണങ്ങളാൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്ന വ്യാപാരികൾക്ക് നഗരസഭയുടെ ഇരുട്ടടി.
ഉത്സവകാലമായ റമദാൻ കഴിഞ്ഞ് വിഷുവിന്റെയും,ഈസ്റ്ററിന്റെയും കച്ചവടം സ്വപ്നം കണ്ടിരിക്കുന്ന വ്യാപാരികളെ നിരാശയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ.
നൂറുകണക്കിന് ബസുകൾ കയറിയിറങ്ങുന്ന ബസ്റ്റാൻഡ് അടച്ചിട്ടു കൊണ്ട്, യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ
പാർക്കിംഗ് സൗകര്യം തീരിയില്ലാതെ വീർപ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയിരിക്കുകയാണ്.
കാഞ്ഞങ്ങാട് നഗരത്തിൽ എത്തുന്ന ബസ്സുകൾ മുഴുവൻ ഇപ്പോൾ മെയിൻ റോഡിലും സർവീസ് റോഡിലും ആണ് പാർക്ക് ചെയ്യുന്നത് അതുമൂലം നഗരം മുഴുവൻ ട്രാഫിക് ബ്ലോക്ക് സംഭവിച്ചിരിക്കുന്നു.
വളരെയധികം വീതിയുള്ള റോഡും സർവീസ് റോഡും ഉള്ള കാഞ്ഞങ്ങാട് നഗരത്തിൽ ഷോപ്പിങ്ങിനായി വരുന്ന പൊതുജനങ്ങൾക്ക് 5 മിനിറ്റ് പോലും വാഹനങ്ങൾ നിർത്തിയിടാൻ സാധിക്കുന്നില്ല,
നഗരസഭയുടെ കെടുകാര്യസ്ഥത മൂലം അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്റ്റാൻഡുകളും, അനധികൃത ഫുട്പാത്ത് കച്ചവടക്കാരും മറ്റ് ട്രെയിൻ യാത്രക്കാരും രാവിലെ തന്നെ സർവീസ് റോഡ് മുഴുവൻ കയ്യേറി കഴിയും; നഗരസഭയ്ക്ക് നല്ലൊരു റവന്യൂ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന വ്യാപാരികൾക്ക് കച്ചവടം നടത്തുവാൻ സാധിക്കാത്ത സ്ഥിതിയാണ് ഇന്ന് കാഞ്ഞങ്ങാട് ഉള്ളത്.
രണ്ടായിരത്തിലധികം കച്ചവടക്കാരുള്ള കാഞ്ഞങ്ങാട് നഗരത്തിൽ ഉപഭോക്താവിന്റെ വാഹനം നിർത്തിയിടുവാനോ ഒന്ന് ഷോപ്പിങ്ങ് നടത്തുവാനോ സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സമയത്താണ് നഗരത്തിലെ ബസ്റ്റാൻഡ് അടച്ചുകൊണ്ട് ബസ്സുകളെയും യാത്രക്കാരെയും റോഡിലേക്ക് ഇറക്കി വിടുന്ന സ്ഥിതി വന്നിരിക്കുന്നത്.
വിഷുവും ഈസ്റ്ററും അടുപ്പിച്ചുവരുന്ന ഈ ഉത്സവകാലം കഴിഞ്ഞ് രണ്ടുമാസം കൊണ്ട് തന്നെബസ്റ്റാൻഡ് യാർഡ് പണി പൂർത്തിയാക്കണമെന്നുംനഗരത്തിൽ എത്രയും പെട്ടെന്ന് ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ല്ങ്കിൽ നഗരത്തിലെ മുഴുവൻ വ്യാപാരികളും കടയടച്ചിട്ട് സമരം ചെയ്യുമെന്ന് ഇന്ന് അടിയന്തിരമായി വ്യാപാരഭവനിൽ ചേർന്ന കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ഭരണസമിതി യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡണ്ട് സി കെ ആസിഫ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ സ്വാഗതവും , സെക്രട്ടറി അനിൽ പി വി നന്ദിയും പറഞ്ഞു.ട്രഷറർ ആസിഫ് മെട്രോ,
വൈസ് പ്രസിഡണ്ട് മാരായ മഹേഷ് പി, ഗിരീഷ് നായക്, അമൃത ബാബു, സലാം എച്ച് ഇ, നിത്യാനന്ദൻ നായക് സെക്രട്ടറിമാരായ സമീർ ഡിസൈൻ, ഷെറീക്ക് കമ്മാടം, ഷെരീഫ് ഫോട്ടോ ഫ്രെയിം,ഷറഫുദ്ദീൻ, ഫൈസൽ സൂപ്പർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
No comments